ശ്രീനഗർ: ജമ്മുവിലെ ലൈൻ ഓഫ് കൻട്രോളിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. റൈഫിൾമാന്മാരായ ജാകി ശർമ, വിനോദ് സിങ്ങ് എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച് വൈകിട്ട് അഞ്ചരയോടെയാണ് ജമ്മുവിനെ രജൗറി ജില്ലയിലെ സുന്ദർബനി സെക്ടറിൽ പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്.
മെഷിൻ ഗണ്ണൂകളും മോർട്ടർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം. അക്രമണം അതിരുകടന്നതോടെ ഇന്ത്യൻ സേന ശക്താമായി തിരിച്ചടിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ ഇരുവർക്കും വെടിയേൽക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്ന ഇവർ പിന്നിട് മരണത്തിന് കീഴടങ്ങുകയായിരുന്നു