കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തുതുടങ്ങി

ശ്രീനു എസ്

ബുധന്‍, 10 ഫെബ്രുവരി 2021 (09:48 IST)
കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തുതുടങ്ങി. 257 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ഐടി മന്ത്രാലയം ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരുന്നത്. ഇതില്‍ 127 അക്കൗണ്ടുകളും പൂട്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഐടി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് നടപടി.
 
#ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടുകളാണ് പൂട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ പാക്കിസ്ഥാന്‍ ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 583 അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തതായാണ് ലഭിക്കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍