മലപ്പുറത്ത് വാഹനാപകടം: യുവാവ് മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ശ്രീനു എസ്

ബുധന്‍, 10 ഫെബ്രുവരി 2021 (09:16 IST)
മലപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. എറണാകുളം സ്വദേശി രാജീവ് എന്ന 25കാരനാണ് മരണപ്പെട്ടത്. മലപ്പുറം ചങ്ങരംകുളത്താണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. 
 
രാജീവിനൊപ്പം കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ഇവര്‍. നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍