തുര്‍ക്കിയില്‍ വധശിക്ഷ പുന:സ്ഥാപിച്ചേക്കും; നീക്കം ഭരണം അട്ടിമറിക്കാന്‍ സൈന്യത്തിലെ ഒരു വിഭാഗം ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍

തിങ്കള്‍, 18 ജൂലൈ 2016 (08:35 IST)
തുര്‍ക്കിയില്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ നീക്കം നടക്കുന്നു. ഇക്കാര്യം സജീവമായി പരിഗണിക്കുമെന്ന് പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞദിവസം, സൈന്യത്തിലെ ഒരു വിഭാഗം ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് വധശിക്ഷ നല്കണമെന്ന ജനക്കൂട്ടത്തിന്റെ ആവശ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു തുര്‍ക്കിയില്‍ വധശിക്ഷ നിരോധിച്ചത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിലൂടെയാണ് തീരുമാനങ്ങളെടുക്കുക. വധശിക്ഷ പുനസ്ഥാപിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയശേഷം സര്‍ക്കാര്‍ തീരുമാനത്തില്‍ എത്തുമെന്നും ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ അതിന്റെ വിലയും  നല്കണമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക