മു​ത്ത​ലാ​ഖ് ബി​ൽ: പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

തിങ്കള്‍, 29 ജനുവരി 2018 (07:33 IST)
അ​തേ​സ​മ​യം, സു​പ്രീം കോ​ട​തി​യി​ലെ ഭി​ന്ന​ത പ്രസ്തുത വി​ഷ​യ​ത്തി​ലും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തിരെയും സ​ർ​ക്കാ​ർ നിരന്തരം ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​ണെന്ന ആരോപണവുമായി ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്കു ക​ട​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം.
 
പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളനം തുടങ്ങുന്നതിനു മു​ന്നോ​ടി​യാ​യി പാ​ർ​ല​മെന്റ​റി​കാ​ര്യ മ​ന്ത്രി​യും ലോ​ക്സ​ഭ സ്പീ​ക്ക​റും വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ളാ​ണ് കഴിഞ്ഞ ദിവസം ന​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ ഗു​ലാം​ന​ബി ആ​സാ​ദ്, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ഡെ​റി​ക് ഒ​ബ്രെ​യി​ൻ എന്നീ പ്രമുഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗം പൂ​ർ​ണ​മാ​യും ഫ​ല​പ്ര​ദ​മാ​യി​രു​ന്നെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ന​ന്ത് കു​മാ​ർ പ​റ​ഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍