മോഷണ സമയത്ത് വീട്ടില്‍ ആളുകളാരും ഉണ്ടായിരുന്നില്ല. തന്റെ വീടിനെ കുറിച്ച് കൃത്യമായി വിവരമുള്ളവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് എംഎല്‍എ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പണം സൂക്ഷിച്ചിരുന്നത് രണ്ട് മുറികളിലാണ്. ആ മുറികളില്‍ മാത്രമാണ് മോഷ്ടാക്കള്‍ എത്തിയത്. മറ്റ് മുറികളില്‍ ഒരു മാറ്റവും ഇല്ല. സിസോദിയ പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൊണ്ടാണ് അലമാര തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.