ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണം; ഒരു സൈനികന് കൊല്ലപ്പെട്ടു
വ്യാഴം, 27 നവംബര്‍ 2014 (12:12 IST)
ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ സൈന്യത്തിന്റെ ബങ്കറില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തി. ഒരു സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാലു സൈനികരുടെ വേഷത്തിലാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
രാജ്യാന്തര അതിര്‍ത്തിക്ക് സമീപമുള്ള ബങ്കറിലാണ് ആക്രമണം. സൈന്യത്തെ വെട്ടിച്ച് മാരുതി കാറിലാണ് ഭീകരരെത്തിയത്. സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.