ക്ഷേത്രത്തിനുള്ളില്‍ എട്ട് വയസുകാരിയെ പൂജാരി ബലാത്സംഗം ചെയ്തു
പൂജാരി ക്ഷേത്രത്തില്‍ വെച്ച് എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ സത്ബിരി പ്രദേശത്തുളള ക്ഷേത്രത്തിലെ അറുപതുകാരനായ വിഷ്ണുവര്‍ധനെന്ന പൂജാരിയാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തില്‍ ജന്മാഷ്ടമി ആഘോഷങ്ങള്‍ നടക്കുമ്പോഴാണ് കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. ക്ഷേത്ര പരിസരത്ത് കൂട്ടുകാരൊത്ത് കളിക്കുകയായിരുന്ന കുട്ടിയെ വിഷ്ണുവര്‍ധന്‍ മുറിയിലേക്ക് വിളിച്ചു വരത്തുകയും ക്രുരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് അവശയായ പെണ്‍കുട്ടി വീട്ടില്‍ കാര്യം പറയുകയും വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് പൂജാരിയെ ക്ഷേത്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.