തമിഴ്നാട്ടില്‍ ഭരണകക്ഷി എംഎല്‍എയ്ക്ക് വെട്ടേറ്റു

ശനി, 7 ജൂണ്‍ 2014 (08:38 IST)
തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെ എംഎല്‍എയ്ക്ക് വെട്ടേറ്റു. ശിവഗംഗ ജില്ലയിലെ മാനാമധുര മണ്ഡലം എംഎല്‍എ എം ഗുണശേഖരനാണ് സ്വന്തം മണ്ഡലത്തില്‍ വച്ച് വെട്ടേറ്റത്.

മാനാമധുരയിലെ ഒരു റസ്റ്റൊറന്റില്‍ വച്ചാണ് അഞ്ചംഗ സംഘം ഗുണശേഖരനെ ആക്രമിച്ചത്. എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക