എല്ലാവരെയും കണ്ടപ്പോള്‍ പരിഭ്രമിച്ചുപ്പോയി; സണ്ണി ലിയോണിനെതിരെ പുതിയ കേസ്
പ്രൊ കബഡി ലീഗിന്റെ ഉദ്ഘാടന പരിപാടിക്കിടെ ഇന്ത്യന്‍ ദേശീയ ഗാനം തെറ്റായി ആലപിച്ചതിന് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെതിരെ കേസ്. ഡല്‍ഹിയിലെ ന്യൂ അശേക് നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് താരത്തിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
ദേശീയ ഗാനം ആപപിച്ചപ്പോള്‍ സണ്ണി ലിയോള്‍ പല വാക്കുകളും തെറ്റായി ഉച്ഛരിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസിനെതിരെ പ്രതികരിക്കാന്‍ സണ്ണി ഇതുവരെ തയാറായിട്ടില്ല.
ദേശീയഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പരിഭ്രമത്തോടെയാണ് സ്‌റ്റേജില്‍ എത്തിയതെന്നും സണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. നിരവധി തവണ പരിശീലനം നേടിയ ശേഷമാണ് ദേശീയ ഗാനം ആലപിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.