സുനന്ദ പുഷ്‌കര്‍ കൊലപാതകം: ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത് തിരിച്ചുവാങ്ങാന്‍ ഡല്‍ഹി പൊലീസ് അമേരിക്കയിലേക്ക്

ശനി, 6 ഓഗസ്റ്റ് 2016 (09:05 IST)
മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭ എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അമേരിക്കയിലേക്ക്. സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത് തിരിച്ചു വാങ്ങാനാണ് അമേരിക്കയിലേക്ക് പോകുന്നത്.
 
ഒരു വര്‍ഷം മുമ്പ് അയച്ച സാമ്പിളിന്റെ പരിശോധനാഫലം ലഭിച്ചിരുന്നു. എന്നാല്‍, പരിശോധനയ്ക്കായി അയച്ച സാമ്പിള്‍ തിരികെ വാങ്ങിയിരുന്നില്ല. എഫ് ബി ഐ ലാബ് അധികൃതര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സാമ്പിള്‍ തിരിച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.   
 
എന്നാല്‍, എഫ് ബി ഐ ലാബിലെ പരിശോധനക്കുശേഷവും സുനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

വെബ്ദുനിയ വായിക്കുക