ഈ സാഹചര്യത്തില്‍ സാകിർ നായികിനെതിരെ കേസെടുക്കാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ധാക്ക ഭീകരാക്രമണത്തിന്റെ പ്രചോദനം സാകിര്‍ നായിക്കാണെന്ന് ബംഗ്ലാദേശ് പത്രമായ ഡെയ്‌ലി സ്റ്റാറില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ സാകിര്‍ നായികിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.