മത്സ്യബന്ധനത്തിന്റെ അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റുചെയ്തു. ഇതിനുമുന്‍പും നിരവധിതവണ സമാനമായ രീതിയില്‍ ശ്രീലങ്ക മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ജനുവരിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിക്കവെ ശ്രീലങ്കന്‍ മത്സ്യബന്ധന മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.