ബാത്ത്റൂമിലെ ബാത്ത്‌ടബ്ബിൽ വീണ് മുങ്ങിമരിച്ചതാണ് ശ്രീദേവിയെന്നാണ് ഫൊറെൻസിക് റിപ്പോർട്ട്. എന്നാൽ, ബാത്ത്‌ടബ്ബിലെ ചെറിയ വെള്ളത്തിൽ എങ്ങനെയാണ് ഒരാൾ മുങ്ങിമരിക്കുകയെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു വ്യക്തി എങ്ങനെയാണ് ബാത്ത്ടബ്ബില്‍ വീണ് മരിക്കുക മുന്‍ ടൈംസ് ഓഫ് ഇന്ത്യാ പൊളിറ്റിക്കല്‍എഡിറ്ററും അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ എസ് ബാലകൃഷ്ണൻ ചോദിക്കുന്നു.
നടി ശ്രീദേവിയുടേതു മുങ്ങിമരണമാണെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോർട്ട്, ബാത്ത്ടബിൽ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നു പൊലീസ് പറയുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു.
ശനിയാഴ്ചയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നും ഫോറന്‍സിക് രേഖകളില്‍ പറയുന്നുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മരണ സർട്ടിഫിക്കറ്റ് ദുബായ് ഫോറൻസിക് വിഭാഗം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.