രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും 2019 ഓടെ സ്മാര്‍ട് ഫോണ്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. മൊഡി സര്‍ക്കാരിന്റെ വാഗ്ദാനമായ ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനായാണ് എല്ലവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നത്.
എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് എന്ന ലക്ഷ്യം നേടുമ്പോള്‍ ബാങ്കിംഗ് അനുഭവങ്ങള്‍എ വിരല്‍ തുമ്പില്‍ എത്തിക്കുക എന്ന ഉദ്ദേശവും സര്‍ക്കാരിനുണ്ട്. കൂടാതെ സര്‍ക്കാരിന്റെ ജന്‍ക്ഷേമ പരിപാടികള്‍ ഇത്തരം ഫോണുകളില്‍ക്കുടി ജങ്ങളിലേക്ക് നേരിട്ടെത്തിക്കാനും സാധിക്കെന്നതിനാല്‍ പരസ്യത്തിനായി വര്‍ഷം തൊറും ചെലവഴിക്കുന്ന ഭീമമായ ചെലവില്‍ നിന്ന് ഒഴിവാകുകയും ചെയ്യാം.
ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ദതിക്ക് വേണ്ടി ചിലവാക്കുന്നത്. ഇതിന്റെ ഭാഗമായി 2019 ഓടെ എല്ലാവര്‍ക്കും സ്മാര്‍ട് ഫോണ്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും മൊബൈലിലൂടെയായിരിക്കും ലഭ്യമാക്കുക എന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. എല്ലാവര്‍ക്കും ബാങ്കിംഗ് എന്ന ജന ധന യോജന പദ്ദതി നടപ്പാക്കാനുദ്ദേശിക്കുന്നത് സ്മാര്‍ട് ഫോണ്‍ വ്യാപനത്തിലൂടെയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇതിനായി രാജ്യത്ത് നിലവില്‍ വരുന്ന ഏഴ് ഇലക്ട്രോണിക് ക്ലസ്റ്ററുകളില്‍ നിര്‍മ്മാണം ആരംഭിക്കും. ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരിക്കും ഇലക്ട്രോണിക് ക്ലസ്റ്ററുകള്‍ സ്ഥാപിക്കുക. ഹാന്‍ഡ്‌സെറ്റുകളും, മൈക്രോചിപ്പുകളും, സെറ്റ് അപ് ബോക്‌സുകളുമായിരിക്കും പ്രധാനമായും ഇവിടങ്ങളില്‍ നിര്‍മ്മിക്കുക.
പൊതുജനങ്ങള്‍ക്ക് എപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിനുള്ള സൗകര്യത്തിനായി രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് 47686 കോടി രൂപ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഹൈവേ നിര്‍മ്മിച്ച് ഡിജിറ്റല്‍ ഇന്ത്യ യാഥാഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നാളെയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ദതി നടപ്പാക്കുന്നതിന് സംസ്ഥാന ഐടി മന്ത്രിമാരുമായി രവിശങ്കര്‍ പ്രസാദ് കൂടികാഴ്ച നടത്തുന്നത്.