സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ അജിത് പവാര്‍ വെള്ളിയാഴ്ച പറഞ്ഞു. കഴിഞ്ഞ മാസം 21നായിരുന്നു പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചത്. എന്നാല്‍ വാക്‌സിന്‍ നിര്‍മാണത്തെ ഇത് ബാധിച്ചിട്ടില്ലായിരുന്നു.