മിയാൻദാദിനെ ബാൽതാക്കറെ സ്വീകരിച്ചതോര്മ്മിപ്പിച്ച് ബിജെപി
ശിവസേനയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി വീണ്ടും. മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിനെ ശിവസേനയുടെ നേതാവ് ബാൽതാക്കറെ സ്വീകരിച്ചതോര്മ്മിപ്പിച്ചുകൊണ്ടാണ് ഇത്തവണ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
പാക്കിസ്ഥാനെ ശക്തമായി എതിർക്കുന്ന ശിവസേന എന്തുകൊണ്ടാണ് നേരത്തെ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിനെ സ്വീകരിച്ച് ആനയിച്ചത്. 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതിയായ സിനിമാ താരം സഞ്ജയ് ദത്തിനെ എന്തിനാണ് പിന്തുണയ്ക്കുന്നത്?- ബിജെപി മുംബൈ യൂണിറ്റ് പ്രസിഡന്റ് ആശിഷ് ഷെലാർ ചോദിച്ചു.
മിയാൻദാദിനെ സ്വന്തം വീട്ടിൽ അതിഥിയായാണ് സ്വീകരിച്ചത്. തങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്ന ശിവസേനക്കാർ ഇത് ഓർക്കുന്നില്ലേയെന്നും ആശിഷ് ചോദിച്ചു. ഇപ്പോൾ ശിവസേന കാണിക്കുന്നത് അവസരവാദ രാഷ്ട്രീയമാണെന്നു ജനങ്ങൾക്ക് മനസിലാക്കും.