ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ സൂക്ഷിക്കണമെന്നും ഷീന ബോറയ്ക്ക് അര്‍ദ്ധസഹോദരി വിധി മുന്നറിയിപ്പ് നല്കിയിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഷീന ബോറ വധക്കേസില്‍ സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ദ്രാണി മുഖര്‍ജിക്ക് മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയിലുള്ള മകളാണ് വിധി മുഖര്‍ജി.
ഷീന ബോറ, പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലുമായി പ്രണയത്തിലായിരുന്നു. ഇത്, ഇന്ദ്രാണി മുഖര്‍ജി ഇഷ്‌ടപ്പെട്ടിരുന്നില്ല. ഷീനയെ രാഹുല്‍ വിവാഹം കഴിച്ചാല്‍ രാഹുലിനെ ഒരുപാട് സ്നേഹിക്കുന്ന പീറ്റര്‍ മുഖര്‍ജി സ്വത്തു മുഴുവന്‍ അവരുടെ പേരില്‍ എഴുതിവെയ്ക്കുമോ എന്ന് ഇന്ദ്രാണി ഭയപ്പെട്ടിരുന്നു. ഇതായിരുന്നു അവരെ ഷീനയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത്.
മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവര്‍ ശ്യാം റായിയുടേയും സഹായത്തോടെ ആയിരുന്നുകൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഷീനക്കൊപ്പം, ഷീനയുടെ സഹോദരന്‍ മിഖൈലിനെയും കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും പിന്നീട് പദ്ധതി മാറ്റുകയായിരുന്നു.