ശശി തരൂരിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പിന്തുണ

വെള്ളി, 10 ഒക്‌ടോബര്‍ 2014 (16:24 IST)
കോണ്‍ഗ്രസ് എംപി ശശി തരൂരിന് പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്ത്. സ്വച്ഛ് ഭാരത് യജ്ഞത്തെ പ്രശംസിച്ചതിനെ തുടര്‍ന്ന് തരൂരിനെ കോണ്‍ഗ്രസ് പാര്‍ട്ടി ആക്രമിക്കുന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഹര്‍ഷവര്‍ധന്‍
പിന്തുണ പ്രഖ്യാപിച്ചത്.

ശുചിത്വത്തിനു വേണ്ടിയുള്ള പദ്ധതിയെ പ്രശംസിച്ചതിന്റെ പേരില്‍ തരൂരിനെതിരെ എന്തിനാണ് നടപടികള്‍ എടുക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ അത്ഭുതം തോന്നുവെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രാഷ്ട്ര നന്മയ്ക്ക് വേണ്ടി നടത്തപ്പെടുന്ന ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് വേണ്ടതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക