സൗമ്യ വധക്കേസ്: സര്‍ക്കാരിന് നോട്ടീസ്
കേരളത്തെ നടുക്കിയ സൗമ്യ വധക്കേസില്‍ വധശിക്ഷയ്‌ക്കെതിരെ കേസിലെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു.
തനിക്കെതിരെ സാഹചര്യത്തെളിവുകള്‍ മാത്രം നില്‍ക്കുന്ന കേസില്‍ വിചാരണാക്കോടതിയും ഹൈക്കോടതിയും നല്ലതുപോലെ പരിശോധിച്ചില്ലെന്ന് ചുണ്ടികാട്ടിയാണ് ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.