എസ് എ ആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ പട്യാല കോടതി തള്ളി

വെള്ളി, 19 ഫെബ്രുവരി 2016 (20:38 IST)
ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ അധ്യാപകന്‍ എസ് എ ആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ പട്യാല കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ ഗീലാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. പതിനാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു അദ്ദേഹം.
 
ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നാരോപിച്ചാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേശദ്രോഹക്കുറ്റമാണ് ഗീലാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. 
 
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്സല്‍ ഗുരുവിന് ചടങ്ങില്‍ അനുകൂലമായും  ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയർത്തിയെന്നും ആരോപിച്ചാണ് ഗീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
ചടങ്ങിന്റെ മുഖ്യ സംഘാടകന്‍ ഗീലാനി ആണെന്നും അദ്ദേഹത്തിന്റെ ഇ-മെയിലില്‍ നിന്നാണ് ഹാള്‍ ബുക്കു ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക