സഞ്ജയ് ദത്ത് വീണ്ടും പരോള്‍ അപേക്ഷ നല്കി
മുംബൈ സ്ഫോടന പരമ്പരക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ് ദത്ത് വീണ്ടും പരോള്‍ അപേക്ഷ നല്കി. 30 ദിവസത്തേക്ക് പരോള്‍ അനുവദിക്കണമെന്നാണ് അപേക്ഷ. ഡിവിഷണല്‍ കമ്മിഷണര്‍ക്കാണ് അപേക്ഷ നല്‍കിയത്. അപേക്ഷ ലഭിച്ചതായി കമ്മിഷനറുടെ ഓഫീസ് വ്യക്തമാക്കി.
1993ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2013ലാണ് ദത്തിനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിചാരണകാലത്ത് 18 മാസം ജയില്‍ വാസം അനുഭവിച്ചതിനാല്‍ അത് ഒഴിച്ചുള്ള 42 മാസത്തെ ശിക്ഷയാണ് അനുഭവിക്കേണ്ടത്. 2013 മേയ് മുതല്‍ 2014 മേയ് വരെയുള്ള തടവുശിക്ഷയ്ക്കിടെ 118 ദിവസം പരോള്‍ ലഭിച്ചിരുന്നു.