ഹിന്ദുവാകൂ, അല്ലെങ്കില്‍ രാജ്യം വിടൂ...ബജ്‌റംഗ് ദളിന്റെ പുതിയ ഭീഷണി!
ബുധന്‍, 24 ഡിസംബര്‍ 2014 (13:58 IST)
ദേശീയ തലത്തില്‍ വിവിധ മതക്ക് വിഭാഗങ്ങളുടെ എതിര്‍പ്പിനും രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധത്തിനും വഴിവച്ച സംഘപരിവാറിന്റെ മതപരിവര്‍ത്തന പദ്ധതിയായ ഘര്‍വാപസിക്കിടെ പദ്ധതിയുടെ മുഖ്യ ആസൂത്രകരായ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദള്‍ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയിലുള്ള ബംഗ്ലാദേശീ നുഴഞ്ഞുകയറ്റകാര്‍ക്കാണ് ബജ്‌റംഗ് ദള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹിന്ദുവാകുക അല്ലെങ്കില്‍ രാജ്യം വിടുക എന്നാണ് ബജ്‌റംഗ് ദള്‍ ഉയര്‍ത്തിയിരിക്കുന്ന ഭീഷണി.
ഇന്ത്യയില്‍ ജീവിക്കുന്ന ബംഗ്ലാദേശികള്‍ രാജ്യം വിട്ട് പോകണം, രാജ്യത്ത് ജീവിക്കനം എന്നുണ്ടെങ്കില്‍ മതം മാറി ഹിന്ദു ആകാനാണ് സംഘടന പറഞ്ഞിരിക്കുന്നത്. മീററ്റിലെ ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ ബല്‍രാജ് ദങ്കാര്‍ ആണ് ഈ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ബംഗ്ലാദേശികള്‍ ഇന്ത്യയുടെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് ബല്‍രാജിന്റെ വാദം. അങ്ങനെയുള്ളവര്‍ രാജ്യം വിട്ട് ഉടന്‍ പുറത്ത് പോകണം. ഇനി ഇന്ത്യയില്‍ തന്നെ നില്‍ക്കണം എന്നാണ് ആഗ്രഹമെങ്കില്‍ ഹിന്ദു മതം സ്വീകരിക്കണം എന്നും ബല്‍രാജ് പറയുന്നു.
ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ 43 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യയില്‍ തന്നെ താമസിക്കുകയാണ്. ഇവര്‍ അവര്‍ തിരിച്ച് പോകണം എന്നാണ് ആവശ്യം. അല്ലെങ്കില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണം എന്നാണ് ബല്‍രാജ് പറയുന്നത്. ഘര്‍ വാപസി നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിന് ശേഷം മാത്രം തുടങ്ങിയ ഏര്‍പ്പാടല്ലെന്നും ഇതൊരു തുടര്‍ പ്രവര്‍ത്തനമാണെന്നുമാണ് ഇയാള്‍ പറയുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തും ഘര്‍വാപസി പരിപാടികള്‍ നടന്നിരുന്നു എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്.
അതേ സമയം ബംഗ്ലാദേശികള്‍ മതം മാറി ഹിന്ദുവായാല്‍ രാജ്യത്ത് തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കാമെന്ന ഇളവ് അംഗീകരിക്കാന്‍ വിശ്വഹിന്ദു പരിഷത് തയ്യാറല്ല. വിശ്വഹിന്ദു പരിഷത്തിന്റെ സംഘനടാ സെക്രട്ടറി സുദര്‍ശന്‍ ചക്ര ബജ്‌റംഗ് ദളിന്റെ ഈ നിലപാടിനോട് തീരെ യോജിക്കുന്നില്ല. ബംഗ്ലാദേശികള്‍ക്ക് ഒരു ഇളവും നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വിഎച്ച്പി നേതാവ് പറയുന്നത്. ഇന്ത്യയില്‍ മൂന്ന് കോടിയോളം ബംഗ്ലാദേശികള്‍ ഉണ്ടെന്നും അവരെല്ലാം മടങ്ങിപ്പോകണം എന്നും ആണ് വിഎച്ച്പിയുടെ ആവശ്യം.