ബിജെപിയുടെ ചരിത്ര വിജയത്തില്‍ മോഡിയേ വിമര്‍ശിച്ച ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന തിരുത്തിക്കൊണ്ട് സംഘടനയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ എംജി വൈദ്യ രംഗത്തെത്തി. മോഡിയുടേയും ഭഗവതിന്റേയും പ്രസ്താവന അവരവരുടെ കാഴ്ചപ്പാടില്‍ ശരിയാണെന്നും നേതൃസ്ഥാനത്തുള്ള വ്യക്തികളും അവരുടെ തീരുമാനങ്ങളും സുപ്രധാനമാണെന്നുമാണ് വൈദ്യ പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ അമിത്ഷായേ പുകഴ്ത്തി സംസാരിച്ച മോഡിയുടെ പ്രസ്താവന മോഹന്‍ഭാഗവതിനേ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യക്തിപ്രഭാവമല്ല, മറിച്ച് ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചതുകൊണ്ടാണ് ബിജെപിക്ക് വിജയം നേടാനായതെന്നായിരുന്നു ഭഗവതിന്റെ നിലപാട്. പാര്‍ട്ടിയും കഴിവുറ്റ നേതാക്കളും മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇതുപോലെ വിജയം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ ഒരു പൊതുപരിപാടിക്കിടെ കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമിത് ഷായുടെ പ്രവര്‍ത്തനങ്ങളാണ് അനായാസ വിജയം നേടിത്തന്നതെന്നായിരുന്നു മോഡിയുടെ പ്രസ്താവന. കഴിഞ്ഞ സര്‍ക്കാരിനെ ജനം മടുത്തതിനലാണ് ജനം അവരെ മാറ്റിയത്. സാധാരണക്കാരെ തൃപ്തിപ്പെടുത്താന്‍ ഈ സര്‍ക്കാരിനും കഴിഞ്ഞില്ലെങ്കില്‍ ജനം അവരേയും താഴെയിറക്കുമെന്നും മോഹന്‍ ഭഗവത് പറഞ്ഞിരുന്നു.