റിയോ ഒളിംപിക്‌സ്: നടന്‍ സല്‍മാന്‍ ഖാന്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡറാകും

ശനി, 23 ഏപ്രില്‍ 2016 (17:48 IST)
ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റിയോ ഒളിംപിക്‌സിന്റെ ഗുഡ്‌വില്‍ അംബാസഡറാകും. ഇത് ആദ്യമായാണ് ഒരു ബോളിവുഡ് താരം ഒളിംപിക്സ്‌ പോലുള്ള വലിയ കായികമാമാങ്കത്തിന്റെ പ്രചാരകനാകുന്നത്.
 
ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം താമസിയാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്. മേരി കോം, ദീപിക കുമാരി, സര്‍ദാര്‍ സിംഗ്, അപൂര്‍വി ചണ്ടേല, മനിക ബാത്ര തുടങ്ങിയ ഇന്ത്യന്‍ ഒളിംപിക്സ് താരങ്ങളുടെ സാന്നിധ്യത്തില്‍ ആയിരിക്കും പ്രഖ്യാപനം നടക്കുക.
 
ഇന്ത്യയിലെ പുരാതന കായിക ഇനമായ ഗുസ്‌തി വിഷയമായുള്ള ‘സുല്‍ത്താന്‍’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. പ്രോ - കബഡി ലീഗിന്റെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സല്‍മാന്‍ ഇതിന് പ്രോത്സാഹനവുമായി മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക