സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഹൈക്കോടതി റദ്ദാക്കി; ഗുജറാത്തിലെ പട്ടേല്‍ സമുദായം വീണ്ടും പ്രക്ഷോഭത്തിലേക്ക് ?

വ്യാഴം, 4 ഓഗസ്റ്റ് 2016 (19:16 IST)
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പത്തു ശതമാനം സംവരണം ഹൈക്കോടതിയാണ് റദു ചെയ്തത്. കോടതി തീരുമാനം പട്ടേല്‍ സമുദായത്തിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പട്ടേല്‍ സമുദായക്കാര്‍ പ്രക്ഷോഭവുമായി വീണ്ടും എത്തിയേക്കും.
 
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് ഹൈക്കോടതിയുടെ നിര്‍ണായകവിധി. സംസ്ഥാന മുഖ്യമന്ത്രിയുടെ രാജിക്കു പിന്നാലെ വന്ന ഹൈക്കോടതി വിധി ബി ജെ പി സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും. മുഖ്യമന്ത്രി ആയിരുന്ന ആനന്ദി ബെന്‍ പട്ടേല്‍ കഴിഞ്ഞദിവസമായിരുന്നു രാജി വെച്ചത്.
 
ഏ​​പ്രിലിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ​ബി ജെ പിക്ക്​ തിരിച്ചടി ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ്​ മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്കായി 10 ശതമാനം സംവരണം ഏർപ്പെടുത്തി ഗുജറാത്ത്​ സർക്കാർ ഓർഡിനൻസ്​ പുറപ്പെടുവിച്ചത്​.

വെബ്ദുനിയ വായിക്കുക