29കാരിയെ 45ദിവസം പീഡിപ്പിച്ചു

വെള്ളി, 20 ജൂണ്‍ 2014 (14:23 IST)
ഡല്‍ഹിയില്‍ ജോലി വാഗ്ദാനം ചെയ്ത് 29 വയസ്സുകാരിയെ 45 ദിവസം പീഡിപ്പിച്ചതായി പരാതി. ബംഗളൂരു സ്വദേശിനിയെ ആണ് ട്രാവല്‍ ആന്റ് ടുറിസം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 45 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്.

സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് മനാന്‍ നായിഡു (34) എന്നയാളെ ന്യൂ ഫ്രണ്ട്‌സ് കോളനി പോലീസ് അറസ്റ്റു ചെയ്തു.കമ്പനിയില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്യാണ് ബംഗളൂരു സ്വദേശിയായ യുവാവ് തന്നെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതെന്നും യുവതി പറയുന്നു.

ഡല്‍ഹിയില്‍ എത്തിയ യുവതിയെ ഇന്റര്‍വ്യുകള്‍ക്കും ഡോക്യുമെന്ററി വര്‍ക്കുകള്‍ക്കും എന്ന പേരില്‍ യുവവ് ഗോവ, മസൂരി, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക