ഭയം അവസാനിക്കുന്നില്ല; വാനാക്രൈയുടെ മൂന്നാം പതിപ്പ് പുറത്തെന്ന് റിപ്പോര്‍ട്ട്
ബുധന്‍, 17 മെയ് 2017 (09:05 IST)
സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണമായ വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി റിപ്പോര്‍ട്ട്. വിവിധ പതിപ്പുകൾ പലയിടത്തുനിന്ന് ഉത്ഭവിച്ചതാകാമെന്നു വിദഗ്ധരുടെ അഭിപ്രായം.
പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള കില്ലർ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകൾക്ക് ഇല്ലെന്നു വിലയിരുത്തപ്പെടുന്നു. അതേസമയം, മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നുണ്ട്.