രാമക്ഷേത്ര നിര്‍മ്മാണം ചര്‍ച്ച ചെയ്യാന്‍ ആര്‍‌എസ്‌എസ് സമ്മേളനം

വെള്ളി, 17 ഒക്‌ടോബര്‍ 2014 (18:54 IST)
രാമക്ഷേത്ര നിര്‍മ്മാണം, ലൌ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആര്‍‌എസ്‌എസ് അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയോഗം ആരംഭിച്ചു.

രാമക്ഷേത്രം നിര്‍മിക്കുക എന്നത് രാജ്യതാല്പര്യമാണെന്നും അതൊരു ദേശീയപ്രശ്നമാണെന്നും മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്തത്രേയ ഹോസ്ബോളെ യോഗത്തില്‍ പറഞ്ഞു. വിഷയം ബിജെപിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഹോസ്ബോളെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ബിജെപിയുടെ ഉത്തരവാദിത്തം ഓര്‍മ്മിപ്പിച്ച് സംസാരിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ കുറിച്ചാണ് യോഗത്തിലെ പ്രധാന അജണ്ട.

പ്രവര്‍ത്തക സമിതി യോഗത്തില്‍ അമിത്ഷാ പങ്കെടുക്കുന്നത് സ്വയംസേവക് ആയിട്ടാണെന്നും ദത്തത്രേയ പറഞ്ഞു. ലഖ്നോവിലെ നിരാലനഗറിലെ സരസ്വതി ശിശുമന്ദിറിലാണ് പ്രവര്‍ത്തക സമിതി നടക്കുന്നത്. രാജ്യമെമ്പാടുമുള്ള 390 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക