അവതരിപ്പിച്ചത് ഉള്‍കാഴ്ചയില്ലാത്ത ബഡ്ജറ്റ്: രാഹുല്‍ ഗാന്ധി

ചൊവ്വ, 8 ജൂലൈ 2014 (15:54 IST)
പശ്ചിമ ബംഗാള്‍, കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ പാടെ തള്ളികൊണ്ട് നടത്തിയ മോഡി സര്‍ക്കാരിന്റെ റയില്‍വേ ബജറ്റ് ഉള്‍കാഴ്ചയില്ലാത്തതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ബജറ്റില്‍ പുതിയ ആശയങ്ങള്‍ കൊണ്ടു വരുന്നതില്‍ മന്ത്രി സദാനന്ദ ഗൗഡ പരാജയപ്പെട്ടെന്ന് മുന്‍ റെയില്‍ മന്ത്രി പവന്‍കുമാര്‍ ബെന്‍സല്‍ പറഞ്ഞു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത് ബജറ്റല്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസദ് യാദവ് കുറ്റപ്പെടുത്തി.

റെയില്‍വേയെ സ്വകാര്യ കുത്തകള്‍ക്ക് കൈമാറാനുള്ള ഗസറ്റ് വിജ്ഞാപനമാണ് ബഡ്ജറ്റില്‍ ഉള്ളതെന്നും മുന്‍ റെയില്‍ മന്ത്രി പറഞ്ഞു. എഫ്ഡിഐ, പിപിപി ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ജ്യോതിരാധിത്യ സിന്ധ്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക