രാഹുല്‍ മോഡിയേ കണ്ടുപഠിക്കട്ടെ, വിമര്‍ശനവുമായി ദിഗ്വിജയ് സിംഗ്
ഞായര്‍, 31 ഓഗസ്റ്റ് 2014 (13:05 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് രംഗത്ത്. സുപ്രധാന വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി മൗനം പാലിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായെന്നാണ് അദ്ദേഹം പറഞ്ഞത്. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനങ്ങളെ വേണ്ടത്ര ആകര്‍ഷിക്കാനോ, യുവക്കാളെ പാര്‍ട്ടിയിലേയ്ക്ക് എത്തിക്കാനോ രാഹുലിന് കഴിയുന്നില്ല. രാഹുലിനേക്കാള്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ദൗര്‍ഭാഗ്യവശാല്‍ 63 കാരനായ മോഡിക്ക് കഴിഞ്ഞു. എന്നാല്‍ 44 വയസുള്ള രാഹുലിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ രാഹുലിന് കഴിയാഞ്ഞത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കി. കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ പെരുപ്പിച്ചു കാണിക്കാനും അത് ജനങ്ങളിലെത്തിക്കാനും ബിജെപിക്ക് കഴിഞ്ഞു.
കോണ്‍ഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലെത്തിക്കാന്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ കുറേകൂടി സജീവമാകാനും രാഹുല്‍ ഗാന്ധി ശ്രമിക്കണം. യുപിഎ മികച്ച ഭരണം കാഴ്ച വച്ചെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ല. രാഹുലിന്റെ നിലപാടുകള്‍ അറിയാന്‍ ജനങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍ അക്കാര്യത്തില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.