രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൌരന്‍... തെളിവുകള്‍ പുറത്ത്...!
തിങ്കള്‍, 16 നവംബര്‍ 2015 (16:18 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷനും അമേഠിയില്‍ നിന്നുള്ള ലോക്‍സഭാംഗവുമായ രാഹുല്‍ഗാന്ധി ബ്രിട്ടീഷ് പുരനാണെന്ന് തെളിയിക്കുന്ന രേഖകളുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് കമ്പനിയുടെ രേഖകള്‍ തെളിവായി സ്വാമി പുറത്തുവിട്ടു.
പ്രഥമാദൃഷ്ട്യാ രാജ്യത്തിന്റെ ഭരണഘടനക്കും നിയമത്തിനും എതിരായി പ്രവര്‍ത്തിച്ചിരിക്കുകയാണ് രാഹുല്‍ഗാന്ധിയെന്നും അതിനാല്‍ ഇക്കാര്യം ഗൗരവത്തിലെടുത്ത് വേണ്ട നടപടികള്‍ ഉടനടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സുബ്രഹ്മണ്യന്‍ സ്വാമി കത്ത് നല്‍കിയിട്ടുണ്ട്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കോപ്‌സ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും കമ്പനിയുടെ വാര്‍ഷിക വരുമാനവുമായി ബന്ധപ്പെട്ടുള്ള രേഖകളില്‍ രാഹുല്‍ ഗാന്ധി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് കാണിച്ചിട്ടുണ്ടെന്നും സ്വാമി പറയുന്നു. കമ്പനിയുടെ 65% ഷെയറുകളും രാഹുലിന്റെ പേരിലാണെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു.
സ്വാമിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ രാഹുല്‍ഗാന്ധിക്ക് ലോക്‍സഭാംഗത്വം നഷ്ടമാകും. മാത്രമല്ല ഭരണഘടനയനുസരിച്ച് രാജ്യത്ത് ഇരട്ട പൌരത്വം അനുവദിക്കുന്നില്ല. അതിനാല്‍ രാജ്യത്തെ പൌരനാണെന്ന് തെളിയിച്ചില്ലെങ്കില്‍ രാഹുല്‍ഗാന്ധിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധികളാണ്.