പ്രധാനമന്ത്രിക്കെതിരെ ആക്രമണം; മോഡിയുടെ വാഹനത്തിനു നേരെ സ്ത്രീ ചെടിച്ചട്ടി എറിഞ്ഞു

ബുധന്‍, 3 ഫെബ്രുവരി 2016 (14:49 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോള്‍ വാഹനവ്യൂഹത്തിനു നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. വാഹനവ്യൂഹത്തിനു നേരെ ഒരു സ്ത്രീ ചെടിച്ചട്ടി എറിയുകയായിരുന്നു.
 
ചെടിച്ചെട്ടിയെറിഞ്ഞ സ്ത്രീയെ പൊലീസ് ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.
 
വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ആയിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ വാഹനം കടത്തി വിടില്ലെന്നു പറഞ്ഞാണ് യുവതി പ്രതിഷേധിച്ചത്. തുടര്‍ന്നു ചെടിച്ചട്ടിയെറിയുകയായിരുന്നു.
 
(ചിത്രത്തിനു കടപ്പാട് എ എന്‍ ഐ)

വെബ്ദുനിയ വായിക്കുക