മോഡലിനെ പീഡിപ്പിച്ച സംഭവം അന്വേഷണം പൂനം പാണ്ഡേയിലേക്കും?
മോഡലിനെ മുതിര്‍ന്ന മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം വിവാദ നായിക പൂനം പാണ്ഡേയിലേക്കും നീളുന്നു.തൊഴില്‍ സംബന്ധമായ വൈര്യം തീര്‍ക്കാനായി ഐ പി എസ് ഓഫീസറായ സുനില്‍ പരസ്‌കാറിനെക്കൊണ്ട് പൂനം പാണ്ഡെ തന്നെ ബലാത്സംഗം ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് മോഡല്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
നേരത്തെ പൊലീസിന് നല്‍കിയ പരാതിയില്‍ നവി മുംബൈയിലെ സ്വന്തം ഫ്‌ലാറ്റില്‍ വെച്ച് ഐ പി എസ് ഓഫീസറായ സുനില്‍ പരസ്‌കാര്‍ തന്നെ നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ചിരുന്നു.എന്നാല്‍ സുനില്‍ പരസ്‌കാറിനേയൊ മോഡലിനെയോ താന്‍ അറിയില്ലെന്നും കേസില്‍ തന്റെ പേര് എങ്ങനെ ഉള്‍പ്പെട്ടു എന്നറിയില്ലെന്നും പൂനം ആരോപണങ്ങളെപ്പറ്റി പ്രതികരിച്ചു.എന്നാല്‍ പരസ്‌കാറും പരാതിക്കാരിയായ മോഡലും തമ്മില്‍ നടന്ന ഇമെയില്‍ സംഭാഷണങ്ങളുണ്ടെന്നും പൂനത്തിനെ മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍