ഇത് നികത്താനാവാത്ത വിടവ്, ലതാ മങ്കേഷ്‌കറെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

ഞായര്‍, 6 ഫെബ്രുവരി 2022 (10:39 IST)
ഇന്ത്യൻ സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികത്താനാവാത്ത വിടവ് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തത്. ഇന്ത്യൻ സംസ്‌കാരത്തിന്റെ  അഗ്രഗണ്യയായി ലതാ ജിയെ വരുന്ന തലമുറയും അവരുടെ ഓർമകളിൽ  കൊണ്ടുനടക്കുമെന്നും ലതാ മങ്കേഷ്‌കറുടെ ശബ്‌ദമാധരി‌യ്ക്ക് ജനങ്ങളെ മയക്കാനുള്ള സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നുവെന്നും രാജ്യത്തിന് നികത്താനാകാത്ത വിടവാണ് ലതാ ജിയുടെ മരണം സമ്മാനിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

I am anguished beyond words. The kind and caring Lata Didi has left us. She leaves a void in our nation that cannot be filled. The coming generations will remember her as a stalwart of Indian culture, whose melodious voice had an unparalleled ability to mesmerise people. pic.twitter.com/MTQ6TK1mSO

— Narendra Modi (@narendramodi) February 6, 2022
ഇന്ന് രാവിലെ 9.47നാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍