രാജ്യത്ത് പന്നിപ്പനി വ്യാപിക്കുന്നു; മരണം 1800ലേക്ക്- സംസ്ഥാനം ഭീതിയില്‍
തിങ്കള്‍, 16 മാര്‍ച്ച് 2015 (19:28 IST)
രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1731ആയി. രോഗം ബാധിച്ചവരുടെ എണ്ണം 30,000 ആയിട്ടുണ്ട്. കേരളത്തിൽ 11 പേര്‍ക്കാണ് പന്നിപ്പനി ബാധിച്ചിരിക്കുന്നത്. ഗുജറാത്തിലാണ് ഇത്തവണ ഏറ്റവും കൂടുതൽ പേർ മരിച്ചത്, 387. 6148 പേർ.
മദ്ധ്യപ്രദേശിൽ 239 പേർ രോഗം ബാധിച്ച് മരിച്ചപ്പോള്‍ മഹാരാഷ്ട്രയിൽ 293 പേർ മരിക്കുകയും 3483 പേർ രോഗബാധിതരായി ചികിത്സ തേടുകയും ചെയ്തു. ഡൽഹിയിൽ നാലായിരം പേർക്ക് രോഗം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു. തെലുങ്കാനയിൽ 72ഉം പഞ്ചാബിൽ 51ഉം കർണാടകയിൽ 71ഉം ഹര്യാനയിൽ 45 പേരുമാണ് പന്നിപ്പനി ബാധിച്ച് മരണമടഞ്ഞത്.
ബംഗാളിൽ 19, ഉത്തർപ്രദേശിൽ 35, ജമ്മുകാശ്‌മീർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ 16,ആന്ധ്രാപ്രദേശിൽ 20, തമിഴ്നാട്ടിൽ 13 പേരുമാണ് പന്നിപ്പനി ബാധിച്ച് മരണമടഞ്ഞത്.