രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 49 പൈസയും ഡീസലിന് 1.21 രൂപയുമാണ് കുറച്ചിരിക്കുന്നത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രിയില്‍ നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതാണ് വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്.