വിശ്വാസത്തിന്റേയും ത്യാഗത്തിന്റേയും ബലിപെരുന്നാൾ; ഗൾഫിൽ ഇന്ന്, കേരളത്തിൽ നാളെ

ചൊവ്വ, 21 ഓഗസ്റ്റ് 2018 (12:04 IST)
ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ. സൗദി അറേബ്യ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് ബലിപെരുന്നാൾ ആഘോഷം നടക്കുന്നത്. അതേസമയം, മാസപ്പിറവി ദൃശ്യമാകാൻ വൈകിയതിനാൽ കേരളത്തിൽ നാളെയാണ് പെരുന്നാൾ.
 
ഇബ്രാഹിം നബി മകന്‍ ഇസ്‌മായിലിനെ അള്ളാഹുവിന്റെ കല്‍പ്പന പ്രകാരം ബലി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത് അള്ളാഹുവിന്റെ പരീക്ഷണം മാത്രമായിരുന്നു. ദൈവത്തിലുള്ള ഇബ്രാഹിം നബിയുടെ അചഞ്ചലമായ വിശ്വാസമാണു ബലിപെരുന്നാളിലൂടെ വിശ്വാസികള്‍ ഓര്‍മ്മിപ്പിക്കുന്നത്.
 
വലിയ പെരുന്നാള്‍ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും ത്യജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ്. പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍