എച്ച്‌ഐവി ബാധിതന്‍ മറ്റൊരു രോഗിയെ ഗ്ലൂക്കോസ് സ്റ്റാന്റു കൊണ്ട് അടിച്ച് കൊന്നു

ചൊവ്വ, 13 മെയ് 2014 (11:58 IST)
മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എച്ച്‌ഐവി ബാധിതനായ ക്ഷയരോഗി മറ്റൊരു രോഗിയെ ഇരുമ്പുസ്റ്റാന്‍ഡ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
 
ദക്ഷിണ മുംബൈയിലെ ബോംബെ ഹോസ്പിറ്റലിലാണ് സംഭവം. ഗോവര്‍ധന്‍ താക്കൂര്‍ (65) ആണ് മരിച്ചത്. രോഗികളും ബന്ധുക്കളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ താലുക്ദാര്‍ ഗ്ലൂക്കോസ് സ്റ്റാന്‍ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്ക് മാനസികാ രോഗം ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്.
 
സംഭവത്തോടനുബന്ധിച്ച് ഷഹാബുദ്ദീന്‍ മൊഹാബലി താലൂക് ദാര്‍ (42) എന്നയാളെ പോലിസ് അറസ്റ്റുചെയ്തു. 
 

വെബ്ദുനിയ വായിക്കുക