Pan Card - Aadhaar Card Linking: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു. ഡിസംബര്‍ 31 നകം ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. പാന്‍ - ആധാര്‍ ലിങ്കിങ് നടത്തിയില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ സുഗമമായി നടത്തുന്നതിനു തടസം നേരിട്ടേക്കാം. ഡിസംബര്‍ 31 നകം ആധാര്‍ - പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആധാര്‍ - പാന്‍ ബന്ധിപ്പിക്കല്‍ കര്‍ശനമാക്കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയല്‍, പാന്‍ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തല്‍ എന്നിവയെല്ലാം ആധാര്‍ - പാന്‍ ബന്ധിപ്പിക്കലിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.