തമിഴകരാഷ്‌ട്രീയത്തിലെ അനിശ്ചിതത്വം നീങ്ങുന്നില്ല. ഇതിനിടെ, കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്‍ പിന്തുണ അറിയിച്ചു. അന്തരിച്ച മുഖ്യമന്ത്രി, ജയലളിത പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിച്ചയാള്‍ ആയിരുന്നു ഇ മധുസൂദനന്‍. നിലവില്‍ പ്രസീഡിയം സെക്രട്ടറിയാണ്.
അതേസമയം, ശശികല മുഖ്യമന്ത്രിയാകുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്ന് ഒ പനീര്‍സെല്‍വം പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു പദവിയും വേണ്ടെന്ന് പറഞ്ഞാണ് ശശികല തിരികെ എത്തിയത്. മാപ്പപേക്ഷ പനീര്‍സെല്‍വം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.