ആള്‍ ദൈവത്തെ അറസ്റ്റ് ചെയ്യാന്‍ ചിലവായത് 26 കോടി!!

വെള്ളി, 28 നവം‌ബര്‍ 2014 (15:02 IST)
ആള്‍ ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ചിലവാക്കിയ തുക കേട്ടാല്‍ ഞെട്ടും 26 കോടി രൂപ.പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ പൊലീസ് സമരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഭീമമായ തുക ചിലവായ വിവരം അറിയിച്ചത്.


ആള്‍ ദൈവത്തെ അറസ്റ്റ് ചെയ്യാനാ‍യി ഹരിയാന സര്‍ക്കാര്‍ ചെലവഴിച്ചത് 15.43 കോടി രൂപയാണ്. ഇതുകൂടാതെ പഞ്ചാബിന് 4.34 കോടി രൂപയും ഛത്തിസ്ഗഡ് സര്‍ക്കാരിന് 3.29 കോടി രൂപയും കേന്ദ്ര സര്‍ക്കാരിന് 3.55 കോടി രൂപയുമാണ് ചെലവായത്.

രാംപാലിന്റെ അറസ്റ്റിനെ കുറിച്ചുള്ള വിശദമായി റിപ്പോര്‍ട്ട് ഹരിയാന ഡിജിപി എസ് എന്‍ വസിഷ്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി അറസ്റ്റിനിടെ പരുക്കേറ്റവരുടെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അറസ്റ്റിന് മുന്നോടിയായി നടന്ന സംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഹരിയാന പൊലീസിന് നിര്‍ദ്ദേശം നല്‍കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



വെബ്ദുനിയ വായിക്കുക