ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കാപ്പ നിയമം ചുമത്തും

ശനി, 31 മെയ് 2014 (10:59 IST)
ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കാപ്പ നിയമം ചുമത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു വരകിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 
 
ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാനിയമം ഭേദഗതി ചെയ്യുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുകയാണ്. കരുതല്‍ തടങ്കല്‍ ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. 
 
വൈറ്റ് കോളം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ കുറ്റം തടയുന്നതിനുള്ള നിയമത്തിലും (സിആര്‍പിസി)​ ഭേദഗതി വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക