വിവാഹത്തലേന്ന് രാത്രി ഒളിച്ചോടിയ യുവതിയെയും കാമുകനെയും പെണ്‍കുട്ടിയുടെ സഹോദരന്മാര് വെട്ടിനുറുക്കി.
യുവതിയും യുവാവും തമ്മില്‍ ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. ഈ കാര്യം അവഗണിച്ച് യുവതിയുടെ വീട്ടുകാര്‍ യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തലേന്ന് നടന്ന വിരുന്നിന് യുവാവിനെയും വീട്ടുകാരെയും യുവതിയുടെ വീട്ടുകാര്‍ ക്ഷണിച്ചിരുന്നു.
വിരുന്നുകഴിഞ്ഞ് രാത്രി ഇരുവരും നാട് വിടുകയായിരുന്നു. ഇവര്‍ ഒളിച്ചോടിയ കാര്യം മനസിലാക്കിയ യുവതിയുടെ വീട്ടുകാര്‍ ഇരുവരോടും മടങ്ങി ചെല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും കമിതാക്കള്‍ ഈ കാര്യം ചെവിക്കൊണ്ടില്ല.
പിന്നീട് യുവതിയുടെ സഹോദരന്മാര് ഇരുവരെയും തേടിയെത്തുകയും തുടര്‍ന്ന് വെട്ടിക്കൊല്ലുകയുമായിരുന്നു. യുവാവിന്റെ മാതാവിന്റെ മുന്പില് വെച്ചാണ് ഇരുവരെയും കൊന്നത്. പ്രതികള്‍ ഒളിവിലാണ്. ബെറാംപുര്‍ ജില്ലയിലെ ഹലാഡിയാപഡാരയിലാണ് സംഭവം നടക്കുന്നത്.