തലസ്ഥാനം പൊലീസ് കോളനിയായി, ഒബാമപ്പേടിയില്‍ ഡല്‍ഹിക്കാര്‍

തിങ്കള്‍, 19 ജനുവരി 2015 (08:55 IST)
അമേരിക്ക പ്രസിഡന്റ് ബരക് ഒബാമയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ഡല്‍ഹിയെ കേന്ദ്രസര്‍ക്കാരും. രഹസ്യാന്വേഷണ വിഭാഗങ്ങളും വരിഞ്ഞുമുറുക്കിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിലെ വഴികളും ചേരികളും അമേരിക്കന്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കനത്ത നിരീക്ഷണമാണ് നടഹ്തുന്നത്, കൂടാതെ ഡല്‍ഹിയിലെ മുഴുവന്‍ പൊലീസും തലസ്ഥാന നഗരത്തില്‍ എത്തിക്കഴിഞ്ഞു. അര്‍ദ്ധ സൈഅനികര്‍, ഭീകര വിരുദ്ധ സ്ക്വാഡ്, പട്ടാളം, വിമാന വേധ തോക്കുകള്‍ തുടങ്ങി ഒരു വ്യക്തിക്കായി ഇന്ത്യ ഇതേവരെ കാണാത്ത സുരക്ഷാക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ ഒരുങ്ങിയിരിക്കുന്നത്.
 
ഒബാമയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി തലസ്‌ഥാനത്തും ആഗ്രയിലും എത്തിയ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്‌ഥര്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്രാമാര്‍ഗങ്ങളുടെയും റിപ്പബ്ലിക്‌ ദിന പരേഡിന്റെയും സുരക്ഷ വിലയിരുത്തി. ഒബാമ തങ്ങുന്ന ഐടിസി മൗര്യ ഹോട്ടലിന്റെ സുരക്ഷ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇവിടെ അമേരിക്കന്‍ ഉദ്യോഗസ്‌ഥര്‍ മള്‍ട്ടി- ഫ്രീക്വന്‍സി കണ്‍ട്രോള്‍ റൂമുകള്‍ അടക്കം തുറന്നു. റിഹേഴ്‌സ് ഡ്രില്ലുപോലും അമേരിക്കന്‍ നിരീക്ഷണത്തിലാണ്‌. പരേഡ്‌ ഗ്രൗണ്ടില്‍ വിവിഐപികള്‍ക്കായി ബുള്ളറ്റ്‌ പ്രൂഫ്‌ ഷീല്‍ഡ്‌ സ്‌ഥാപിച്ചേക്കും.
 
തന്ത്രപ്രധാന ഇടങ്ങളില്‍ ആന്റി- എയര്‍ക്രാഫ്‌റ്റ്‌ ഗണ്ണുകള്‍ അടക്കം സ്‌ഥാപിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി തലസ്‌ഥാനത്ത്‌ 15,000 സി സി ടി വികളാണ്‌ സ്‌ഥാപിച്ചിട്ടുള്ളത്‌. രാജ്‌പഥിലേക്കുള്ള വഴികളെല്ലാം ഇതിനകം അടച്ചു. റാഫി മാര്‍ഗ്‌, ജന്‍പഥ്‌, മാന്‍ സിങ്‌ റോഡുകള്‍ റിപ്പബ്ലിക്‌ ദിനത്തിനു തലേന്നോ രണ്ടുദിവസം മുമ്പോ അടച്ചേക്കും. ഏഴു നിര സെക്യൂരിറ്റി റിങ്‌, വ്യോമമേഖലയില്‍ പ്രത്യേക റഡാര്‍ നിരീക്ഷണം, കമാന്‍ഡോ സംഘങ്ങള്‍ക്കും ബോംബ്‌ സ്‌ക്വാഡുകള്‍ക്കും പുറമേ എണ്‍പതിനായിരത്തോളം പേരടങ്ങിയ ഡല്‍ഹി പൊലീസ് സന്നാഹം, ഇരുപതിനായിരം അര്‍ധസൈനികരും ഹരിയാനയില്‍നിന്നും രാജസ്‌ഥാനില്‍നിന്നുമുള്ള സായുധ സേനാംഗങ്ങളും ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
 
പരേഡ്‌ വീക്ഷിക്കാന്‍ രാജ്‌പഥിലേക്ക്‌ ഒബാമ എത്തുന്നത്‌ ഒരുപക്ഷേ ഇന്ത്യന്‍ പ്രസിഡന്റിനൊപ്പം ബുള്ളറ്റ്‌ പ്രൂഫ്‌ ലിമോസിന്‍ കാറിലാകില്ലെന്നും സൂചനകളുണ്ട്‌. പ്രസിഡന്റിനൊപ്പമാണ്‌ എത്തുന്നതെങ്കില്‍ സ്വന്തം സുരക്ഷാ കവചത്തിനു പുറത്ത്‌ സഞ്ചരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാകും ഒബാമ. റിപ്പബ്ലിക്‌ ദിനാഘോഷത്തിന്‌ ഇന്ത്യയിലെത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റും ഒബാമയാണ്‌. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക