തന്റെ അടുത്തിരുന്നാണ് സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞത്. ഒരിക്കലും രാജി വെക്കാന്‍ പനീര്‍സെല്‍വത്തെ നിര്‍ബന്ധിച്ചിരുന്നില്ല. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഡി എം കെയുടെ ദുരൈമുരുകന് പാര്‍ട്ടിക്കെതിരെ പ്രസ്താവന നടത്തിയപ്പോള്‍ അദ്ദേഹം മൌനിയായിരുന്നു. എനിക്ക് മനസ്സിലാകുന്നത് അദ്ദേഹം ഡി എം കെയുടെ ഒപ്പമാണെന്നാണ്. പാര്‍ട്ടിയെ സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ശശികല പറഞ്ഞു.
അമ്മയുടെ നിര്യാണത്തിനു ശേഷം അണികള്‍ ചുമതല ഏറ്റെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ വളരെ ദു:ഖിതയായിരുന്നു. താനോ പാര്‍ട്ടിയോ ഡി എം കെയുടെ ഭീഷണിയെ ഭയക്കുന്നില്ല. മുഖ്യമന്ത്രിയാകും എന്ന ഒറ്റ കാരണത്താല്‍ അമ്മയുടെ ആഗ്രഹങ്ങള്‍ക്ക് എതിരെ പോകാന്‍ ഒ പി എസിന് കഴിയില്ല.