മോഡി സത്യസന്ധത പ്രകടിപ്പിക്കണം. ബിഹാറിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കുകയും വേണം. അല്ലാതെ നടപ്പിലാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങളും മധുരകരമല്ലാത്ത വാക്കുകളും പറഞ്ഞ് ജനങ്ങളെ കുഴപ്പത്തിലാക്കരുത്. ജനങ്ങളുടെ മുമ്പില്‍ സത്യങ്ങളും യഥാര്‍ഥ കണക്കുകളും അവതരിപ്പിക്കാന്‍ മോഡി ശ്രദ്ധിക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു.