ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം: മാനഭംഗത്തിനിരയായത് 17കാരി; പ്രതികളില്‍ നാലുപേര്‍ പൊലീസ് പിടിയില്‍

ബുധന്‍, 20 ജനുവരി 2016 (08:36 IST)
രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം. 17 വയസുകാരിയെ അഞ്ചംഗ സംഘമാണ് കൂട്ടമാനഭംഗത്തിന് ഇരയക്കിയത്. പ്രതികളില്‍ നാലുപേരെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം.
 
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെ എന്‍ യു) പ്രഫസറുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 
 
ജെ എന്‍ യു കാമ്പസിനു പുറത്തെ ചെരിപ്പു കടയിലേക്ക് പോയ പെണ്‍കുട്ടിയെ പരിചയക്കാരനായ യുവാവ് നിര്‍ബന്ധിച്ച് തന്റെ കാറില്‍ കയറ്റുകയായിരുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കിയതിനു ശേഷം പെണ്‍കുട്ടിയെ യുവാവും കൂട്ടുകാരും ചേര്‍ന്ന് വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
 
തിരിച്ച് കാമ്പസില്‍ എത്തിയ പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.

വെബ്ദുനിയ വായിക്കുക