ധീരദേശാഭിമാനി ലഫ്. കേണല്‍ നിരഞ്ജനു ശൗര്യചക്ര പുരസ്കാരം

ഞായര്‍, 14 ഓഗസ്റ്റ് 2016 (15:07 IST)
പഞ്ചാബിലെ പത്താന്‍‌കോട്ടില്‍ രാജ്യസുരക്ഷയ്ക്ക് നേരെ വെടി ഉതിര്‍ത്ത ഭീകരരെ തുരത്താനുള്ള പോരാട്ടത്തിനിടെ വീരമൃത്യു വരിച്ച ലഫ്.കേണൽ ഇ.കെ.നിരഞ്ജനു ശൗര്യചക്ര പുരസ്കാരം. ദേശീയ സുരക്ഷാ സേനയാണ് ധീരതയ്ക്കുള്ള പുരസ്കാരത്തിനായി നിരഞ്ജനെ ശുപാര്‍ശ ചെയ്തത്. ദേശീയ സുരക്ഷാ സേനയിൽ ബോംബ് നിർ‌വീര്യമാക്കൽ സംഘത്തിലെ അംഗമായിരുന്നു ലഫ്. കേണല്‍ നിരഞ്ജന്‍. 
 
ജാലഹള്ളി ബിഇഎൽ പിയു കോംപസിറ്റ് കോളജ് പഠനത്തിനുശേഷം യെലഹങ്ക എം. വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ നിരഞ്ജൻ മിലിട്ടറി എൻജിനീയറിങ് സർവീസിലൂടെ സൈന്യത്തിൽ എത്തി. 2003 ഒക്ടോബറിൽ കരസേനയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് ആൻഡ് സെന്ററിൽ (എംഇജി അഥവാ മദ്രാസ് സാപ്പേഴ്സ്) ലഫ്റ്റനന്റായി. 

വെബ്ദുനിയ വായിക്കുക