ഭൂരിഭാഗം ഇന്ത്യാക്കാരും സുരക്ഷിതര്‍: അഹമ്മദ് ബര്‍വാരി
ശനി, 21 ജൂണ്‍ 2014 (16:02 IST)
ഇറാഖിലെ ഭൂരിഭാഗം ഇന്ത്യാക്കാരും സുരക്ഷിതരാണെന്ന് സ്ഥാനപതി അഹമ്മദ് ബര്‍വാരി. രാജ്യത്തെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന കടുത്ത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കായുള്ള ഏത് നിര്‍ദേശവും സ്വീകരിക്കാന്‍ തയാറാണെന്നും ഇറാഖ് സ്ഥാനപതി അറിയിച്ചു.
എന്നാല്‍ ഇറാഖിലെ കടുത്ത ആക്രമണം നടക്കുന്ന മേഖലയില്‍ നിന്ന് പൌരന്മാരെ ഒരുമിച്ച് മാറ്റാനുള്ള നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനാല്‍ ആക്രമണം കൂടുതല്‍ നടക്കുന്നയിടങ്ങളിലെ 120 പേരെ മാറ്റാനുള്ള നീക്കമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇറാഖിലെ തിക് രിതില്‍ 46 ഇന്ത്യന്‍ നഴ്സുമാര്‍ കുടുങ്ങി കിടപ്പുണ്ട്. കൂടാതെ മൊസൂളില്‍ വിമതസേന 40 നിര്‍മാണ തൊഴിലാളികളെ ബന്ദികളാക്കിയിട്ടുമുണ്ട്.